കോട്ടയം: ഫിലിപ്പീൻസിൽ കാണുന്ന വാഴയിനമായ"അബാക്കായുടെ നാര് ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരത്തിൽ ലാഭകരമായി വ്യവസായ ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്നു കണ്ടെത്തി മലയാളി ഗവേഷകൻ പേറ്റന്റ് സ്വന്തമാക്കി. പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ ഡോ.റിറ്റിൻ ഏബ്രഹാം കുര്യനാണു പേറ്റന്റ് നേടിയത്.
ഈ നാര് പ്ലൈവുഡ് നിർമാണത്തിന് ഉൾപ്പെടെ ഉപയോഗിക്കാമെന്നാണു കണ്ടത്തൽ. റിട്ടയേഡ് അധ്യാപകരായ എടത്വ ചെത്തിപ്പുരക്കൽ സി.എ.കുര്യന്റെയും സൂസൻ കുര്യന്റെയും മകനാണു റിറ്റിൻ.
മെക്കാനിക്കൽ എഞ്ചിനീയറിംഗിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയ . ഡോ.റിറ്റിൻ എബ്രഹാം കുര്യൻ മലങ്കര ഓർത്തക്സ് സഭ നിരണം ഭദ്രാസനത്തിൽ പെട്ട എടത്വാ പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.