Friday, February 7, 2020

ആയുധങ്ങൾ വെഞ്ചിരിക്കുന്നത് അവസാനിപ്പിക്കുവാന്‍ റഷ്യൻ ഓർത്തഡോക്‌സ് സഭ

മോസ്കോ: മാനവ സമൂഹത്തിന് തന്നെ ഭീഷണിയായ അണുവായുധങ്ങളും ഇതര യുദ്ധോപകരണങ്ങളും വെഞ്ചിരിക്കുന്നത് അവസാനിപ്പിക്കുവാന്‍ റഷ്യൻ ഓർത്തഡോക്‌സ് സഭ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരടുരേഖ ഫെബ്രുവരി 3ന് റഷ്യൻ സഭ പുറത്തിറക്കി. പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ആയുധങ്ങൾ, മനുഷ്യരുടെ നാശത്തിനോ മരണത്തിനോ കരണമാകുന്ന ആയുധങ്ങൾ എന്നിവ ആശീർവ്വദിക്കുന്നതിൽ നിന്നും വൈദികര്‍ പിൻവാങ്ങണമെന്നാണ് കരടുരേഖയിലെ നിർദ്ദേശം.

വ്ലാഡിമര്‍ പുടിന്‍ നയിക്കുന്ന ഭരണകൂടവുമായി റഷ്യന്‍ സഭ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ക്രിസ്തീയ വിശ്വാസത്തെ രാജ്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാര്‍- തോക്കുകള്‍, അണുവായുധങ്ങള്‍, റോക്കറ്റ് അടക്കമുള്ളവ, വൈദികരെ പ്രത്യേകം ക്ഷണിച്ച് വെഞ്ചിരിപ്പിക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഗോള സമാധാനം മുന്നില്‍ കണ്ട് ആയുധങ്ങള്‍ വെഞ്ചിരിക്കുന്ന നടപടിയില്‍ നിന്ന്‍ സഭാനേതൃത്വം പിന്‍മാറുന്നത്.
Source 
Share: