മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ കീഴിലുള്ള സെൻറ് തോമസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ്-പുതുവത്സര സ്നേഹ സംഗമം തുടർച്ചയായ പതിമൂന്നാം വർഷവും ഭംഗിയായി നടത്തപ്പെട്ടു. രാഷ്ട്രീയം, മാധ്യമം, സാംസ്കാരികം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവർ ഉള്‍പ്പെട്ട പ്രൌഡഗംഭീര സംഗമത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുടുംബ സമേതം മുഖ്യാതിഥിയായി പങ്കു ചേർന്നു
ഫെലോഷിപ്പ് പ്രസിഡന്റ് മലങ്കര ഓർത്തഡോൿസ് സഭതിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പും കെ. സി.ബി.സി അദ്ധ്യക്ഷനുമായ റവ. ഡോ. എം. സൂസപാക്യം, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സന്ദേശങ്ങൾ നൽകി.
ആദ്ധ്യാത്മിക നേതാക്കളായ റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ന്നബാസ്, ബിഷപ്പ് ജോർജ്ജ് ഈപ്പൻ, പാസ്റ്റർ കുമാരപുരം സുരേഷ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വലിയപള്ളി ചീഫ് ഇമാം അബ്ദുൾ ഗഫാർ മൗലവി, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, പാച്ചല്ലൂർ അബ്ദുൽ സലാം മൌലവി, സാൽവേഷൻ ആർമി ചീഫ് കേണൽ കമാൻഡർ നിഹാൽ ഹിത്‌റോച്ചി തുടങ്ങിയവർ
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎ മാരായ സി ദിവാകരൻ,വി എസ് ശിവകുമാർ, കെ.എസ്.ശബരീനാഥ്, ഗവ മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്, കെ ടി ഡി സി ചെയർമാൻ എം വിജയകുമാർ, തിരുവനന്തപുരം മേയർ കെ ശ്രീകുമാർ, പന്തളം സുധാകരൻ, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍
റോസ് മേരി, മുരുകൻ കാട്ടാക്കട തുടങ്ങിയ സാഹിത്യ സാംസ്കാരിക പ്രമുഖര്‍,
ഡോ ബിജു ജേക്കബ് ഐ എ & എ എസ്, മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ പി എച്ച് കുര്യൻ, മുന്‍ അംബാസഡര്‍ ടി പി ശ്രിനിവാസന്‍, ഋഷിരാജ് സിങ്ങ് ഐ പി എസ് തുടങ്ങിയ ഐഎഎസ്, ഐഎഫ്എസ്, ഐ പി എസ് ഉദ്യോഗസ്ഥർ
ഫാ. മാത്യു എബ്രഹാം, കെ.ജി.മാത്യു, ബാബു പാറയില്‍, ഷാജി മഠത്തിലേത്ത്, ഫാ.സാമുവേല്‍ മാത്യു, ബിനില്‍ മാത്യു, വര്‍ക്കി ജോൺ തുടങ്ങി സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സിൽ അംഗങ്ങൾ മാധ്യമ പ്രവര്‍ത്തകർ തുടങ്ങി ആദ്ധ്യാത്മീയ രാഷ്ട്രീയ സാംസ്കാരീക, സാമൂഹീക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചു.