എടത്വ പള്ളിയിൽ പ്രധാന പെരുന്നാൾ നാളെ
എടത്വാപള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം നാളെ.
എടത്വ: സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് മുന്നോടിയായുള്ള ചെറിയ പ്രദക്ഷിണം ഇന്ന് നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന പ്രദക്ഷിണത്തിന് തമിഴ്‌നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ് നേതൃത്വം നല്‍കുന്നത്. ഫാ. മാത്യു പുല്ലാട്ട് എസ്‌ജെ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ പ്രധാന തിരുനാള്‍ പ്രദക്ഷിണം നടക്കും. തിരുനാള്‍ പ്രദക്ഷണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്. പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും രൂപങ്ങള്‍ ചുമക്കുന്നതിനും ആയിരകണക്കിന് തമിഴ് വിശ്വാസികളാണ് പള്ളിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രദക്ഷിണത്തിന് ശേഷം അവകാശ നേര്‍ച്ചകളായ ഉപ്പ്, നല്ലമുളക്, മലര്‍, വലയില്‍ ചേര്‍ക്കാനുള്ള തലനൂല്‍ എന്നിവ സ്വീകരിച്ചാണ് തമിഴ് വിശ്വാസികള്‍ മടങ്ങുന്നത്.രാവിലെ അഞ്ച് മണി മുതല്‍ തമിഴിലും മലയാളത്തിലും മാറിമാറി വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടക്കുന്നത്. തിരുവനന്തപുരം, പാറശ്ശാല, കൊല്ലം, നെയ്യാറ്റിന്‍കര, കോട്ടയം, ആലപ്പുഴ, തൊടുപുഴ, എറണാകുളം, തൃശ്ശൂര്‍ എന്നിവടങ്ങളില്‍ നിന്ന് കെഎസ്ആര്‍റ്റിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആലപ്പുഴ നിന്നും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജലഗതാഗത വകുപ്പും പ്രത്യക സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. എടത്വ ആരോഗ്യവകുപ്പിന്റേയും പള്ളി കമ്മിറ്റികളുടേയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തിരുനാളിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ബലൂണ്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ വാങ്ങികൊണ്ടുപോകാന്‍ വിപുലമായ വാണിജ്യമേളയാണ് പള്ളിമുറ്റത്ത് ഒരുക്കിയിരിക്കുന്നത്. 29000 ചതുരശ്ര അടിയില്‍ സ്ഥാപിച്ചിരിക്കുന്ന വാണിജ്യപന്തലില്‍ ഇന്നലെ മുതല്‍ വന്‍തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഈന്തപ്പഴവും, മലരും, മിഠായിയും വില്‍ക്കുന്നവരുടെ സ്റ്റാളുകളും ധാരാളമുണ്ട്. ദേവാലയവും പരിസരവും രാത്രിയില്‍ ദീപാലങ്കാരത്തില്‍ മുങ്ങിയിട്ടുണ്ട്.