Tuesday, May 1, 2018

Venkaiah Naidu Hails Chrysostom philanthropy


Vice-President Venkaiah Naidu on Monday inaugurated the 101st birthday celebrations of Philipose Mar Chrysostom Valiya Metropolitan at Thiruvalla.
He also inaugurated the 60th anniversary of the ordination of Mar Chrysostom as a bishop at the Dr Alexander Mar Thoma Hall.





പരസ്പരം ഉൾക്കൊണ്ടേ മതങ്ങൾക്ക് വളരാനാകൂ: ഉപരാഷ്ട്രപതി

തിരുവല്ല: മറ്റു മതങ്ങളുടെ ആത്മീയതയും നന്മയും ഉൾക്കൊണ്ടു മാത്രമേ ഓരോ മതത്തിനും വളരാൻ കഴിയൂ എന്നും മറ്റുള്ളവരെ ആക്രമിച്ച് കീഴടക്കുന്നതിൽ ഒരു കാലത്തും വിശ്വസിച്ചിട്ടില്ലാത്ത സംസ്കാരമാണ് ഇന്ത്യയുടേതെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി സമാപനവും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ തത്വശാസ്ത്രത്തോടു ചേർന്നു നിന്നാണ് മാർത്തോമ്മാ സഭയുടെ പ്രവർത്തനമെന്നും ‘മാനവസേവ മാധവസേവ’ എന്ന തത്വത്തിൽ ഊന്നി സഭ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ലോകത്താകെ സാമ്പത്തികരംഗം മുരടിപ്പിലായിരിക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക രംഗം വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

 നാം അനുഗ്രഹിക്കപ്പെടണമെങ്കിൽ നമുക്ക് അനുഗ്രഹിക്കാൻ കഴിയുന്നവരെ നമ്മളും അനുഗ്രഹിക്കണമെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു.മാർത്തോമ്മാ സഭ നൽകുന്ന മേൽപാടം ആറ്റുമാലിൽ ജോർജ്കുട്ടി അവാർഡ് ഡോ. കെ.എ. ഏബ്രഹാമിനും യുവശാസ്ത്ര പ്രതിഭകൾക്കുള്ള അവാർഡുകൾ ഡോ. സിറിയക് എബി ഫിലിപ്, ഡോ. വിക്രം വിശാൽ എന്നിവർക്കും ഉപരാഷ്ട്രപതി സമ്മാനിച്ചു.
രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് എന്നിവർ പ്രാർഥന നടത്തി. അൽമായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് സഭയുടെ ഉപഹാരം ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു.
Share: