Tuesday, April 17, 2018

മലങ്കര സഭാ സമാധാനത്തിന് ഉറച്ചുനിന്നു മുൻപോട്ടുപോകും: കാതോലിക്കാബാവ


മുവാറ്റുപുഴ: മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനുള്ള നിലപാടുകളിൽ ഉറച്ചുനിന്നു മുൻപോട്ടുപോകുമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ.മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ് ഭദ്രാസന ദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലങ്കര സഭാ സമാധാനത്തിനു ശ്രമങ്ങൾ നടത്തിയ കണ്ടനാട് ഈസ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസിനെയും മറ്റു വൈദികരേയും അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങിൽ ഡോ. തോമസ് മാർ അത്താനാസിയോസ് അധ്യക്ഷത വഹിച്ചു.
ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ, കണ്ടനാട് വെസ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ സേവേറിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ജോഷ്വ മാർ നിക്കോദിമോസ്, വൈദിക ട്രസ്റ്റി ഫാ.എം.ഓ.ജോൺ, അസോസ്സിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ.എബ്രഹാം കാരമേൽ, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ എന്നിവർ പ്രസംഗിച്ചു.


Share: