Wednesday, April 11, 2018

ജർമനിയുടെ സ്വന്തം മലയാളി

ജോസ് പുന്നാംപറമ്പിൽ
ജർമൻ കന്യാസ്ത്രീ മഠങ്ങളിലേക്ക് മലയാളികൾ എത്തപ്പെട്ടത് എങ്ങനെയെന്ന് ഇനി കണ്ടറിയാം. 1960 മുതൽ 1970 വരെയുള്ള കാലഘട്ടങ്ങളിൽ കേരളത്തിലെ യുവതികൾ ജർമനിയിലെ മഠങ്ങളിലെത്തപ്പെട്ടതിനെപ്പറ്റി ഡോക്യുമെന്ററി ഫിലിം തയ്യാറാകുകയാണ്. 40 മിനിറ്റുള്ള ഡോക്യുമെന്ററിക്കു പിന്നിൽ തൃശ്ശൂരുകാരനായ ജർമനിക്കാരനാണ്. പേര് ജോസ് പുന്നാംപറമ്പിൽ. എൺപത്തിരണ്ടുകാരനായ ജോസ് പുന്നാംപറന്പിലിന്റെ ഈ രണ്ടാമത്തെ ഡോക്യുമെന്ററി ഉടൻ പുറത്തിറങ്ങും.

Share: