Monday, April 9, 2018

ഫലസമൃദ്ധി 2018 പദ്ധതി ഉത്‌ഘാടനം ചെയ്തു





സുൽത്താൻ ബത്തേരി: കെ സി ബി സി യുവജന വർഷത്തിൽ ദീപിക, മിജാർക് - കെ സി വൈ എം, ഹോംഗ്രോൺ ബയോടെക് സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫലസമൃദ്ധി 2018 പദ്ധതി മലങ്കര കത്തോലിക്കാ സഭാ തലവനും മുൻ സിബി സി ഐ പ്രസിഡണ്ടുമായ കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ ഉത്‌ഘാടനം ചെയ്തു.
സംഘടനക്ക് ഇതു അഭിമാന നിമിഷം. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലുമായി പത്തുലക്ഷത്തോളം വ്യക്തികളിലേക്കു നേരിട്ടും അഞ്ചു ലക്ഷത്തോളം കുടുംബങ്ങളിലേക്ക് പരോക്ഷമായും ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതുകൊണ്ടുള്ള പ്രേയോജനങ്ങളുടെ സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്‌ഷ്യം.






 
Share: