Showing posts with label Marthoma Church News. Show all posts
Showing posts with label Marthoma Church News. Show all posts

Friday, July 16, 2021

മാര്‍ത്തോമ്മ സഭയ്ക്ക് രണ്ട് സഫ്രഗൻ മെത്രാപ്പൊലീത്തമാർ

 


തിരുവല്ല: മാര്‍ത്തോമ്മ സഭയ്ക്ക് രണ്ട് സഫ്രഗൻ മെത്രാപ്പൊലീത്തമാർ ഡോ. യുയാക്കീം  മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവരാണ് സഫ്്രഗൻ മെത്രാപ്പൊലീത്തമാർ.


Share:

Monday, July 12, 2021

പ. കാതോലിക്കാ ബാവയുടെ വേര്‍പാടില്‍ രാഷ്ട്രപതി ബഹു. രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി



പ. കാതോലിക്കാ ബാവയുടെ വേര്‍പാടില്‍ രാഷ്ട്രപതി ബഹു. രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി
പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും സഹായം പകര്‍ന്നുകൊടുത്ത ജീവിതമായിരുന്നു പരിശുദ്ധ ബാവയുടേതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില് പറഞ്ഞു. സാമൂഹ്യനീതി സമത്വം സ്ത്രീ ശാക്തീകരണം എന്നിവയ്ക്കായി അക്ഷീണം യത്‌നിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.
Share:

കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.


മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. സഭയുടെ താൽപര്യമായിരുന്നു എന്നും ബാവ ഉയർത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.
ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

 

Share:

PM condoles the passing away of His Holiness Moran Mar Baselios Marthoma Paulos II

 


The Prime Minister, Shri Narendra Modi has expressed deep grief over the passing away of His Holiness Moran Mar Baselios Marthoma Paulos II, the Supreme Head of Indian Orthodox Church.

In a tweet, the Prime Minister said, "Saddened by the passing away of His Holiness Moran Mar Baselios Marthoma Paulos II, the Supreme Head of Indian Orthodox Church. He leaves behind a rich legacy of service and compassion. In this hour of grief, my thoughts are with the members of the Orthodox Church. RIP."

 

Share: