Friday, February 24, 2017

മാർ ദിയസ്കോറോസ് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി

Related image
ലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ. സുന്നഹദോസ് സെക്രട്ടറിയായ് ഡോ. യൂഹാനോൻ മാർ ദിയസ് കോറോസിനെയും യുവജനപ്രസ്ഥാനം പ്രസിഡണ്ടായി യൂഹാനോന്‍ മാര്‍ ക്രിസോസ്ററമോസിനെയും സണ്ടേസ്കൂള്‍ പ്രസിഡണ്ടായി ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസിനെയും എം.ജി.ഒ.സി.എസ്.എം. പ്രസിഡണ്ടായി സഖറിയ മാര്‍ അപ്രേമിനെയും ഇന്‍റര്‍ചര്‍ച്ച് റിലേഷന്‍സ് പ്രസിഡണ്ടായി മാര്‍ നിക്കോളവാസിനെയും എം.ഡി. കോര്‍പ്പറേറ്റ് സ്കൂള്‍ മാനേജരായി യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെയും എം.ഒ.സി. കോളജ് മാനേജരായി ഡോ. തോമസ് മാര്‍ അത്താനാസ്യോസിനെയും എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിഡണ്ടായി ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസിനെയും പ്രാര്‍ത്ഥനായോഗം പ്രസിഡണ്ടായി എബ്രഹാം മാര്‍ എപ്പിഫാനിയോസിനെയും  വൈദികസംഘം പ്രസിഡണ്ടായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെയും മര്‍ത്തമറിയം സമാജം പ്രസിഡണ്ടായി യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസിനെയും സണ്ടേസ്കൂള്‍ ഔട്ട്സൈഡ് കേരള വിഭാഗത്തിന്‍റെ പ്രസിഡണ്ടായി എബ്രഹാം മാര്‍ സെറാഫിമിനെയും മിഷന്‍ ബോര്‍ഡ് പ്രസിഡണ്ടായി യൂഹാനോന്‍ മാര്‍ തേവോദോറോസിനെയും മലങ്കരസഭ മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിഡണ്ടായി ‍ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിനെയും ഭവന നിര്‍മ്മാണ പദ്ധതി പ്രസിഡണ്ടായി എബ്രഹാം മാര്‍ സെറാഫിമിനെയും മാനവ ശാക്തീകരണ വിഭാഗം പ്രസിഡണ്ടായി മാത്യൂസ് മാര്‍ തേവോദോസ്യോസിനെയും  പ. സുന്നഹദോസ്  തിരഞ്ഞെടുത്തു.



Share: