Sunday, September 24, 2023

ക്രൈസ്തവ സഭകളുടെ അസംബ്ലി സെപ്റ്റംബർ 28 മുതൽ കോട്ടയത്ത്

 

കോട്ടയം: ക്രിസ്ത്യൻ കോൺഫ റൻസ് ഓഫ് ഏഷ്യ (സിസിഎ) ജനറൽ അസംബ്ലി 28 മുതൽ ഒക്ടോബർ മൂന്നു വരെ കോട്ടയത്തു നടക്കും. 58 രാജ്യങ്ങളിൽ നിന്ന് അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.

പരിസ്ഥിതി പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, വി വിധ മത വീക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ദൈവശാസ്ത്ര ചിന്തകരും സാമൂഹിക ശാസ്ത്രജ്ഞരും മതനേതാക്കളും അവതരിപ്പിക്കും.

മാമ്മൻ മാപ്പിള ഹാളിൽ 28ന് മൂന്നു മണിക്ക് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി പ്രഫ.ഡോ.ജെറി പില്ല (ദക്ഷി നാഫ്രിക്ക) അസംബ്ലി ഉദ്ഘാടനം ചെയ്യും. ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ മോഡറേറ്റർ ബിഷപ്പ് ദിലോ ആർ. കനകസഭ (ശ്രീലങ്ക), വൈസ് മോഡറേറ്റർ ബിഷപ്പ് റൂവൽ മരിഗ്സാ ഫിലിപ്പീൻസ്), ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുക്കര എന്നിവർ നിയന്ത്രിക്കുന്ന പ്രസീഡിയമാണ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്.

മാമ്മൻ മാപ്പിള ഹാൾ, യൂഹാനോൻ മാർത്തോമ്മാ ഹാൾ, സിഎംഎസ് കോളജ്, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി (പഴയ സെമിനാരി), മാർത്തോമ്മ സിറിയൻ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിലായിരിക്കും പരിപാടികൾ

 30ന്  വൈകിട്ട്  5.30ന് മാമ്മൻ മാപ്പിള ഹാളിൽ ഏഷ്യൻ എക്യൂമെനിക്കൽ ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Register Now

View Details

Share: