Friday, August 24, 2018

തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു ബറോഡയില്‍ നിന്നുള്ള യാത്രാമധ്യേ ഏറണാകുളത്തുവച്ചായിരുന്നു അന്ത്യം. അദ്ദേഹം ഏറ്റവുമധികം സ്നേഹിച്ച കര്‍മ്മഭുമിയായിരുന്നു ബറോഡ. അന്ത്യയാത്രയും അവിടം സന്ദര്‍ശിച്ച ശേഷമായി.

മാർ അത്താനാസ്യോസ് തിരുമേനിയുടെ ദൗതികശരീര സംസ്കാരത്തെ സംബന്ധിച്ച് 24-ാം തീയതി എറണാകുളത്ത് നിന്നും ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ച് ഞായറാഴ്ച ( 26-ാം തീയതി ) രാവിലെ അതിരാവിലെയുള്ള വി.കുർബ്ബാനാനന്തരം പുത്തൻകാവ് പള്ളിയിൽ ഒരു മണി വരെ പൊതുദർശനത്തിന് വച്ച് അവസാന പ്രാർത്ഥന നടത്തുകയും തുടർന്ന് തിരുമേനിയുടെ അന്ത്യാഭിലാഷപ്രകാരം ഓതറ ദയറായിൽ കബറടക്ക ശുശ്രൂഷ നടത്തുന്നതുമാണ്.






തോമസ് മാര്‍ അത്താനാസ്യോസ്
പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കെ. ടി. തോമസിന്‍റെയും ഏലിയാമ്മയുടെയും മകന്‍. ജനനം 3-4-1939. 1970-ല്‍ ഔഗേന്‍ ബാവാ ശെമ്മാശുപട്ടവും 1970 മെയ് 26 ന് ദാനിയേല്‍ മാര്‍ പീലക്സീനോസ് കശ്ശീശാപട്ടവും നല്‍കി. ബറോഡ, ആനന്ദ് തുടങ്ങി നിരവധി ഇടവകകളില്‍ വികാരി. ഒരു ഡസനോളം പള്ളികള്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചു. 1983 മെയ് 14 ന് പരുമലയില്‍ വച്ച് മാത്യൂസ് മാര്‍ കൂറിലോസ് റമ്പാനാക്കി. 1985 മെയ് 15 ന് പുതിയകാവ് കത്തീഡ്രലില്‍ വച്ച് മാത്യൂസ് ക കാതോലിക്കാ മെത്രാന്‍സ്ഥാനം നല്‍കി. 1985 ആഗസ്റ്റ് 25 ന് മെത്രാപ്പോലീത്താ ആക്കി. 1985 ആഗസ്റ്റ് 1 ന് ചെങ്ങന്നൂരിന്‍റെ ചുമതല നല്കി. ബാലസമാജം, എം. ഒ. സി. എഡ്യൂക്കേഷന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ട് ആയും സിനഡ് സെക്രട്ടറിയായും സേവനം ചെയ്തു.










Share: